ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം 302 നമ്പർ താമല്ലാക്കൽ ശാഖയിൽ ഗുരുദേവ സമാധി വിപുലമായി ആചരിക്കും. രാവിലെ 8 മുതൽ ഗുരുഭാഗവത പാരായണം, 10 ന് മഹാ ഗുരുപൂജ മുട്ടം സുരേഷ് ശാന്തി നേതൃത്വം നൽകും. 12.30ന് അന്നദാനം,3.30 ന് സമൂഹ പ്രാർത്ഥന എന്നിവ നടക്കും.