jdj
ജനശ്രീ മിഷൻ ഹരിപ്പാട് ബ്ലോക്ക്‌ യൂണിയന്റെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തപ്പോൾ

ഹരിപ്പാട് : ജനശ്രീ മിഷൻ ഹരിപ്പാട് ബ്ലോക്ക്‌ യൂണിയന്റെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണം നൽകി. ഹരിപ്പാട് നിന്ന് ആരംഭിക്കുന്നതിന് മുൻപുതന്നെ ജനശ്രീ ഹരിപ്പാട് ബ്ലോക്ക്‌ യൂണിയൻ ചെയർമാൻ കായലിൽ രാജപ്പന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ കോൺഗ്രസ്‌,യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം അണിചേർന്നു. ജനശ്രീ ബ്ലോക്ക്‌ യൂണിയൻ സെക്രട്ടറി ഡി. രാജലക്ഷ്മി, ഖജാൻജി വി.ബാബുക്കുട്ടൻ,ടി. ജി.ദിനാരാജൻ, നാരായണ പിള്ള, എബ്രഹാം, സുദർശനൻപിള്ള എന്നിവർ നേതൃത്വം നൽകി.