ആലപ്പുഴ: സ്‌കൂൾ, കോളേജ് തലത്തിലും യുവജനങ്ങൾക്കിടയിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി വിമുക്തി മിഷന്റെയും എക്‌സൈസ് വകുപ്പിന്റെയും സഹകരണത്തോടെ ആലപ്പുഴ നഗരസഭ ബഹുതല ലഹരി വിരുദ്ധ സമിതികൾ രൂപീകരിച്ചു.

നഗരസഭാതല ലഹരി വിരുദ്ധ സമിതിയും 52 വാർഡുകളിലെ വാർഡുതല സമിതികളും നഗരത്തിലെ എല്ലാ സ്‌കൂൾ, കോളേജ് തലത്തിലുമുള്ള കമ്മറ്റികൾ രൂപീകരിച്ചു വരുന്നു. സി.ഡി.എസ്, എ.ഡി.എസ്, സാംസ്‌കാരികസംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമുദായികസംഘടനകൾ, ലൈബ്രറികൾ എന്നിവർക്ക് നേതൃപരമായ പങ്കാളിത്തം നൽകി ബോധവത്കരണ ക്ലാസുകളും ലഹരി വിരുദ്ധ പ്രദർശനങ്ങളും സൈക്കിൾ റാലിയും അടക്കം വിമുക്തി മിഷനും എക്‌സൈസും നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരും. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ജാഗ്രതാസമിതി യോഗങ്ങളിൽ ലഭിക്കുന്ന ലഹരി സംബന്ധമായ വിവരങ്ങൾ ശേഖരിക്കുകയും തുടർനടപടികളും സ്വീകരിക്കും. കൂടാതെ സൗജന്യചികിത്സയും, കൗൺസിലിംഗും ലഭ്യമാക്കും.ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ.പ്രസാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വി.കെ.മനോജ്കുമാർ, കെ.എസ്.ലാൽജി, യു.ഉമേഷ് എന്നിവർ പ്രവർത്തനങ്ങൾക്കും ക്ലാസുകൾക്കും നേതൃത്വം നൽകും. നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീനരമേശ്, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി അദ്ധ്യക്ഷ ആർ.വിനിത എന്നിവർ പങ്കെടുത്തു.

.......

പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കുന്നതിന്
98955 00583, 8921412780