തുറവൂർ : എസ്.എൻ .ഡി .പി യോഗം തുറവൂർ തെക്ക് ഭാരതവിലാസം 765-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധിദിനാചരണം 21 ന് നടക്കും. രാവിലെ 8.30 ന് പതാക ഉയർത്തൽ , 9 ന്ഗുരുപൂജ, 9.30 ന് മൗന ജാഥ, 10.30 ന് ഗുരുദേവ ദർശന സമ്മേളനം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അറിയപ്പൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കാഷ് അവാർഡ് വിതരണം, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, 2.30 ന് സമൂഹപ്രാർത്ഥന ആരംഭം. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് പി.ടി.മുരളി, സെക്രട്ടറി എസ്.റെജിമോൻ തുടങ്ങിയവർ നേതൃത്വം നൽകും.