 
മാന്നാർ: പി.ഐ.പി കനാലിൽ വർവർഷങ്ങളായി അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാൻ അധികൃതർക്ക് പരാതികൾ പലത് നൽകിയിട്ടും പരിഹാരമില്ല. വാർഡ് മെബർ മുന്നിട്ടിറങ്ങി മാലിന്യങ്ങൾ നീക്കം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കൂടി കടന്നു പോകുന്ന പമ്പാ ഇറിഗേഷൻ പ്രോജക്ടിന്റെ ചെന്നിത്തല ബ്രാഞ്ച് കനാലിൽ വർഷങ്ങളായി മാലിന്യം അടിഞ്ഞു കൂടിയത് കാരണം വെള്ളം ഒഴുകാതെ പുറത്തേക്ക് പോവുകയായിരുന്നു. നിരന്തരം പരാതി നൽകിയിട്ടും പരിഹാരം കാണാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വാർഡ് മെമ്പർ അജിത്ത് പഴവൂരിന്റെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്തത്. പി.ഐ.പി കനാലിൽ മാലിന്യ നീക്കം ഒന്നാംഘട്ടമാണ് ഇപ്പോൾ നടപ്പിലാക്കിയതെന്നും വരൾച്ച എത്തുന്നതോടെ പൂർണ്ണമായ ശുചീകരണം നടത്തുമെന്നും അജിത് പഴവൂർ പറഞ്ഞു.