 
കുട്ടനാട്: കേരള കർഷകസംഘം ചമ്പക്കുളം മേഖല കമ്മിറ്റി സംഘടിപ്പിച്ച, രണ്ടാം കുട്ടനാട് പാക്കേജും കർഷകന്റെ പ്രശ്നങ്ങളും സെമിനാർ ജില്ലാ സെക്രട്ടറി ശ്രികുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. മങ്കൊമ്പ് ചെത്തുതൊഴിലാളി യൂണിയൻ ഓആഫീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് വി.സി. ഫിലിപ്പ് അദ്ധ്യക്ഷനായി. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, കെ.എസ്. അനിൽകുമാർ, എസ്. സുധിമോൻ, കെ.ജി. അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു. റെജി പി.വർഗ്ഗീസ് സ്വാഗതവും ബിബിൻ ബാബു നന്ദിയും പറഞ്ഞു