ph
നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചു കൊന്നു

കായംകുളം: നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചു കൊന്നു. കൃഷ്ണപുരം കാപ്പിൽ കിഴക്ക്
കൊല്ലാകുറ്റി പടീറ്റതിൽ ഷൗക്കത്തിന്റെ വീട്ടിലെ രണ്ട് ആടുകളും 15 കോഴികളുമാണ് ചത്തത്.

ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം നടന്നത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
വലകൾ ചാടി കടന്നാണ് നായക്കുട്ടം അക്രമണം നടത്തിയത്.