കായംകുളം: അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവികുളങ്ങരയിൽ വിശ്വകർമ്മ ദിനം ആഘോഷിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. രമേഷ് കുമാർ ആചാര്യ, ഗിരീഷ് കുമാർ ആചാര്യ ,ജില്ലാ സെക്രട്ടറി പ്രദീപ് കുമാർ, ജില്ലാ ട്രഷറർ അനിൽ കുമാർ,രഘു രാജപ്പൻ, ഷീജ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.