തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ വല്ലേത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർ ഈ മാസം 30 ന് വൈകിട്ട് നാലിന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.