എരമല്ലൂർ: എരമല്ലൂർ കോണത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ കന്നിമാസ ആയില്യം പൂജ 22ന് നടക്കും. രാവിലെ 10 മുതൽ അഭിഷേകം, അർച്ചന, വിശേഷാൽ പൂജകൾ, തുലാഭാരം തുടങ്ങിയ വഴിപാടുകൾ നടക്കും. ഉച്ചയ്ക്ക് 12.30 ന് അന്നദാനം. 2 ന് സർപ്പങ്ങൾക്ക് നൂറും പാലും തളിച്ചുകുട. ചടങ്ങുകൾക്ക് പറയകാട് ഷാജി തന്ത്രി, എരമല്ലൂർ ഷണ്മുഖ ദാസ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും.