photo
ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ,സെക്രട്ടറി വിശ്വനാഥ പെരുമാൾ എന്നിവർ സന്ദർശിച്ചപ്പോൾ

ചേർത്തല: രാഹുൽ ഗാന്ധിയുടെ ചേർത്തലയിലെ താമസം വിലയിരുത്താൻ എ.ഐ.സി.സി നേതാക്കൾ എത്തി. ഇന്നു രാത്രി ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ തങ്ങും. നാളെ രാവിലെ 6 ന് എക്‌സ്റേ കവലയിൽ നിന്നാരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സെക്രട്ടറി വിശ്വനാഥ പെരുമാൾ എന്നിവരാണ് ചേർത്തലയിൽ എത്തിയത്. രാഹുൽ ഗാന്ധി താമസിക്കുന്ന കോളേജ് ഗ്രൗണ്ടും പദയാത്ര ആരംഭിക്കുന്ന എക്‌സ്റേ ബൈപാസ് ജംഗ്ഷനും സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. ചേർത്തല നിയോജകമണ്ഡലം സ്വാഗത സംഘം ഭാരവാഹികളായ അഡ്വ.എസ്.ശരത്, കെ.ആർ. രാജേന്ദ്രപ്രസാദ്, അഡ്വ.പി.ഉണ്ണിക്കൃഷ്ണൻ, അഡ്വ.വി.എൻ. അജയൻ,ആർ. ശശിധരൻ എന്നിവരും ഉണ്ടായിരുന്നു.