 
മാന്നാർ: മാന്നാർ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പാവുക്കര കരയോഗം യു.പി സ്കൂളുമായി ചേർന്ന് ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചെങ്ങന്നൂർ എക്സൈസ് എ.എസ്.ഐ അരുൺകുമാർ ക്ലാസിന് നേതൃത്വം നൽകി. മാന്നാർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ് ആരോഗ്യ പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാദ്ധ്യാപിക റാണി കെ.പിള്ള, ഗ്രാമപഞ്ചായത്തംഗം സെലീന നൗഷാദ്, ജീവകാരുണ്യ പ്രവർത്തക സൽക്കല വാസുദേവ്, ബ്ലഡ് ഡൊണേഷൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ അജേഷ് രാജേഷിനെ ആദരിച്ചു.