മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐയിൽ നിന്ന് വിവിധ ട്രേഡുകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം ഐ.ടി.ഐ മാനേജർ ബിനു തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ മാത്യു ജോൺ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ.കെ.കുര്യൻ, അദ്ധ്യാപകരായ ഡി.ജോൺ വിദ്യാസാഗർ, ജി.ജ്യോതി പ്രകാശ്, സെമിത ജോസ്, ജെ.സിന്ധു, രേഷ്മ.ജി.കുറുപ്പ് എന്നിവർ സംസാരിച്ചു