മാവേലിക്കര: എസ്.അബ്ദുൾ സലിം ഫൗണ്ടേഷൻ ജീവാമൃതം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഫാർമസിസ്റ്റ് സൊസൈറ്റിയും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ചേർന്ന് തിരഞ്ഞെടുക്കപ്പെട്ട പാലിയേറ്റീവ് സൊസൈറ്റികൾക്ക്‌ സഹായ വിതരണം നടത്തി. മാവേലിക്കര താലൂക്ക്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന അഭയം പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്കാണ് മരുന്നുകളും അനുബന്ധ സാമഗ്രികളും കൈമാറിയത്. ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ എ.മുരുകദാസിൽ നിന്ന് അഭയം ട്രഷററും സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറിയുമായ കെ.മധുസൂധനൻ സഹായം ഏറ്റുവാങ്ങി. ചടങ്ങിൽ ജീവാമൃതം കൺവീനർ സി.ജയകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഹേമചന്ദ്രൻ, അഭയം കൺവീനർ പ്രമോദ്, ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ബിന്ദു ഉണ്ണികൃഷ്ണൻ, മനോജ്‌, ഉണ്ണികൃഷ്ണക്കുറുപ്പ് എന്നിവർ പങ്കെടുത്തു.