t
t

മാവേലിക്കര: നരേന്ദ്ര മോദിയുടെ ജൻമദിനം ബി.ജെ.പിയുടെ നേതൃയത്വത്തിൽ രാജ്യവ്യാപകമായി ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള മാവേലിക്കര മണ്ഡലംതല ഉദ്ഘാടനം നടന്നു. ഒക്ടോബർ 2ന് അവസാനിക്കുന്ന രീതിയിൽ സേവന പാക്ഷികം എന്ന പേരിൽ ദിവ്യാംഗർക്ക് സഹായം, നദീതട ശുചീകരണ പരിപാടികൾ എന്നിവ നടത്തും. പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡിൽ ജൻമദിന സന്ദേശങ്ങൾ അയച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി ബിനു ചാങ്കൂരേത്ത്, വൈസ് പ്രസിഡന്റ് സ്മിത ഓമനക്കുട്ടൻ, മഹിള മോർച്ച ജില്ലാ സെക്രട്ടറി പ്രീത രാജേഷ്, മിഥു അഭിലാഷ്, വിദ്യാ സനൽ എന്നിവർ സംസാരിച്ചു.