photo
എസ്.എൻ.ഡി.പി യോഗം കലവൂർ 329-ാം നമ്പർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ കലവൂർ ജംഗ്ഷനിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന് സുരേഷ് ഭവനിൽ കെ.പി.സന്തോഷ്കുമാറും, കെ.പി. സുരേഷ്ബാബുവും ചേർന്ന് ശിലാസ്ഥാപനം നടത്തുന്നു

മാരാരിക്കുളം: എസ്.എൻ.ഡി.പി യോഗം കലവൂർ 329-ാം നമ്പർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ കലവൂർ ജംഗ്ഷനിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന് സുരേഷ് ഭവനിൽ കെ.പി.സന്തോഷ്കുമാറും കെ.പി.സുരേഷ്ബാബുവും ചേർന്ന് ശിലാസ്ഥാപനം നടത്തി. ശാഖ പ്രസിഡന്റ് ആർ.സനുരാജ്,സെക്രട്ടറി ടി.സി.സുഭാഷ്ബാബു, വൈസ് പ്രസിഡന്റ് എഫ്.അനു,മുൻ പ്രസിഡന്റുമാരായ രാജപ്പൻ,കെ.പി.ഹരിലാൽ,ബിജു ഗോപിനാഥ്,മുൻ സെക്രട്ടറി ടി.കെ.ദയാനന്ദൻ,ശാഖ പ്രവർത്തകർ,വനിതാസംഘം പ്രവർത്തകർ,മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി എന്നിവർ പങ്കെടുത്തു.