മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 1926-ാം നമ്പർ ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ ശാഖാ യോഗത്തിൽ അഖണ്ഡ പ്രാർത്ഥന, മന്ത്രജപയഞ്ജ, ഉപവാസാദികളോടെ 95-ാമത് ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിക്കും. നിർമ്മാല്യ ദർശനം, ഗുരുപൂജ, ഗുരു പുഷ്പാജ്ഞലി, ഗുരു ഭാഗവത പാരായണം, ഗ്രീനാരായണ ഗുരു കൃതി പാരായണം എന്നിവ നടക്കും. രാവിലെ 9 ന് സമാധി ദിനാചരണ അഖണ്ഡ പ്രാർത്ഥന, മന്ത്രജപ ഉപവാസ സമാരംഭ ദീപ പ്രകാശനം ശാഖായോഗം പ്രസിഡൻറും മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗവുമായ ദയകുമാർ ചെന്നിത്തല നിർവ്വഹിക്കും. 3ന് മഹാസമാധി പൂജ സമാരംഭം, പുഷ്പാഭിഷേകം, 3.25ന് ദൈവദശകം പ്രാർത്ഥന, സമാധി പ്രാർത്ഥന സമർപ്പണം, 3.30ന് മഹാസമാധി പൂജ, മഹാദീപാരാധന, തീർത്ഥം സ്വീകരിക്കൽ, ഉപവാസ സമർപ്പണം, നടയടപ്പ്, പീത പതാക താഴ്ത്തൽ, കഞ്ഞി വീഴ്ത്തൽ എന്നിവയോടെ സമാപിക്കും. സമാധി ദിനാചരണ പരിപാടികൾക്ക് ശാഖാ യോഗം, പോഷക സംഘടനാ ഭാരവാഹികളായ ഗോപകുമാർ തോപ്പിൽ, രേഷ്മാരാജൻ, കെ.വി സുരേഷ് കുമാർ, പുഷ്പാ ശശികുമാർ, വിപിൻ വാസുദേവ്, ഷിബു, സജുകുമാർ, സന്തോഷ് കുമാർ, ബിജു രാഘവൻ, സിന്ധു, ശ്രീദേവി ഉത്തമൻ, വിജി സന്തോഷ്, സുധിൻ, അദ്വൈത്, ആദർശ് ഷിജു, അർജുൻ സന്തോഷ്, അശ്വിൻ ഉല്ലാസ്, വിഷ്ണു , സൂര്യ സന്തോഷ്, ഐശ്വര്യ സത്യൻ, രേവതി രമേശ്, രാധമ്മപുരുഷോത്തമൻ, രജനി ദയകുമാർ, തങ്കമണി ശിവദാസ് എന്നിവർ നേതൃത്വം നൽകും.