s
നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ആലപ്പുഴ ജില്ലയുടെ ആഭിമുഖ്യത്തിൽ ഓമനപ്പുഴ സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിൽ നടത്തിയ ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്. മായ ഭായ് സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ഗ്രേസിക്ക് വൃക്ഷത്തൈകൾ കൈമാറുന്നു

ആലപ്പുഴ: നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ആലപ്പുഴ ജില്ലയുടെ ആഭിമുഖ്യത്തിൽ ഓമനപ്പുഴ സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിൽ ഓസോൺ ദിനം ആചരിച്ചു. ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്. മായ ഭായ് സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ഗ്രേസിക്കും വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകളും പച്ചക്കറി തൈകളും വിതരണം ചെയ്തു. അദ്ധ്യാപക രക്ഷാകർതൃ സംഘടനയോടൊപ്പം വൃക്ഷത്തൈകളും പച്ചക്കറി തൈകളും വിദ്യാലയ അങ്കണത്തിൽ നടുകയും ചെയ്തു. യോഗത്തിൽ നന്മമരം അംഗങ്ങളായ വി.എസ്. ഗ്രേസി, പി.ബി. മേരി ലൗലി, റെനീഷ് ആന്റണി, എലിസബത്ത്, മദർ പി.ടി.എ പ്രസിഡന്റ് മേരി ദിവ്യ എന്നിവർ സംസാരിച്ചു.