ചാരുംമൂട്: നാഗരാജ പുണ്യം തേടി ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹ തുടങ്ങി. നാളെ പുണർതം ഉത്സവവും 21 ന് പൂയം ഉത്സവവും നടക്കും. 22 നാണ് ആയില്യം എഴുന്നള്ളത്ത്.

മൂലഭാഗവത പാരായണം ഇന്ന് സമാപിക്കും. ഇന്നലെ ക്ഷേത്രത്തിൽ ഭക്തജന തിരക്കേറെയായിരുന്നു.
ഉത്സവ ദിനങ്ങളിൽ രാവിലെ 5 മുതൽ നിർമ്മാല്യ ദർശനം, ഉഷ:പൂജ,അഭിഷേകം, മുഴുക്കാപ്പ്, ഉച്ച പൂജ എന്നിവ നടക്കും. വൈകിട്ട് 6 ന് ദീപക്കാഴ്ച. പൂയം ഉത്സവദിനമായ 21 ന് നടക്കുന്ന ദീപാരാധനയും ഏറെ പ്രധാനമാണ്.
22 ന് ഉച്ചയ്ക്ക് 3 നാണ് ആയില്യം എഴുന്നള്ളത്ത്. സർപ്പബലി, നൂറുംപാലും, രാഹൂർ ദോഷശാന്തി, ധാര, ആടിയ എണ്ണ, ഉരുളി കമഴ്ത്ത്, എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.