മാവേലിക്കര: കേരള വിശ്വകർമ്മ സഭ മാവേലിക്കര താലൂക്ക് യൂണിയൻ സംഘടിപ്പിച്ച വിശ്വകർമ്മ ദിനാചരണം ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമം ആത്മബോധോദയ സംഘം ട്രസ്റ്റ് സ്വാമി ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു യൂണിയൻ പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സംഘടനാ സെക്രട്ടറി മോഹൻദാസ് വിശ്വകർമ്മ ദിന സന്ദേശവും സംസ്ഥാന സെക്രട്ടറി വിക്രമ കുമാർ മുഖ്യപ്രഭാഷണവും സാന്ദ്ര ആനന്ദ്, മഹേശ്വരൻ ആശാരി, എം.ജി. ദേവരാജൻ, സുജ ഗോപാലകൃഷ്ണൻ, സന്ധ്യ ബിജു എന്നിവർ സംസാരിച്ചു. സംഘടനാ സെക്രട്ടറി ആനന്ദ് കരിമുളയ്ക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബിജുകുമാർ നന്ദിയും പറഞ്ഞു.