 
അമ്പലപ്പുഴ: കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി മുടി നൽകി വിദ്യാർത്ഥി മാതൃകയായി. നീർക്കുന്നം എസ്.ഡി.വി യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഫഹദ് ഫൈസൽ പത്ത് മാസം കൊണ്ട് വളർത്തിയ മുടിയാണ് വിഗ് നിർമ്മാണത്തിനായി മുറിച്ചുനൽകിയത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗംടി. ജയപ്രകാശിന്റെ നേതൃത്വത്തിൽ ബിർക്ക് ഹെയർ ബാങ്ക് എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് മുടി നൽകിയത് . സാമൂഹിക പ്രവർത്തകനായ ഫൈസൽ റഷീദ് - നെസിയ ദമ്പതികളുടെ മകനാണ് ഫഹദ് ഫൈസൽ .