 
ആലപ്പുഴ: തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിലുയർത്തുന്ന പതാകയുടെ പ്രയാണം 29 ന് രാവിലെ 8ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ന്ന് ആരംഭിക്കും. സംസ്ഥാന കൗൺസിൽ അംഗം പി.കെ. മേദിനി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ് മോന് പതാക കൈമാറും. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.കബീറാണ് വൈസ് ക്യാപ്ടൻ. ഉദ്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം.കെ.ഉത്തമൻ അദ്ധ്യക്ഷനായിരിക്കും. കൺവീനർ എം.സി.സിദ്ധാർത്ഥൻ സ്വാഗതം പറയും.രാവിലെ 9ന് നങ്ങേലി കവല, 9.30 ന് എസ്.എൽ പുരം,10 ന് കലവൂർ, 11ന് വലിയചുടുകാട്, 12 ന് അമ്പലപ്പുഴ, ഒന്നിന് ഹരിപ്പാട്, 2.30 ന് കായംകുളം എന്നിങ്ങനെയാണ് ജാഥയുടെ പര്യടനം