ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ മാല പദ്ധതിയാൽ ഉൾപ്പെടുത്തി പാറയ്ക്കലിന്റെ സമഗ്ര വികസനം സാധ്യമാക്കാൻ ഇടപെടണമെന്ന് കെ.സുരേന്ദ്രനോട് ചെങ്ങന്നൂർ യൂണിയൻ ആവശ്യപ്പെട്ടു. ശ്രീനാരായണ സമൂഹം തങ്ങളുടെ ആത്മീയ തലസ്ഥാനമായിട്ടാണ് പാറയ്ക്കലിനെ കാണുന്നത്.ഗുരുദേവൻ ചെങ്ങന്നൂരിലെ നിരവധി കേന്ദ്രങ്ങളിൽ സന്ദർശിക്കുകയും അത്ഭുത പ്രവർത്തികൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ കേന്ദ്രങ്ങളെക്കൂടി ഉൾപ്പെടുത്തി വികസനം സാധ്യമാക്കാർ ആവശ്യമായ സഹായകരമായ നിലപാടുകൾ സ്വീകരിക്കണമെന്നും യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ. പി.ശ്രീരംഗവും ആവശ്യപ്പെട്ടു.