j
ഭാരത് ജോഡോ യാത്രയ്ക്ക് കേരള കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിക്കുന്നു

ആലപ്പുഴ: രാഹുൽഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ആലപ്പുഴ നഗരത്തിൽ അഭിവാദ്യമർപ്പിച്ചു. ജില്ലാ പ്രതിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം, ജില്ലാ ജനറൽ സെക്രട്ടറി എ.എൻ പുരം ശിവകുമാർ, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ, സംസ്ഥാന ഉന്നതാധികാര സമിതി അംഗം റോയി ഊരാംവേലിൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സിറിയക് കാവിൽ, സാബു തോട്ടുങ്കൽ, തോമസ്‌കുട്ടി മാത്യു, ജോസ്‌ കോയിപ്പള്ളി, മുരളി പര്യാത്ത്, സണ്ണി കളത്തിൽ, അഡ്വ.ജോസഫ് മാത്യു എന്നിവർ നേതൃത്വം നൽകി.