കുട്ടനാട്: എസ്.എൻ.ഡി.പി യോഗം അഞ്ചാം നമ്പർ പുളിങ്കുന്ന് ശാഖാ യോഗത്തിന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95-ാം മത് മഹാ സമാധി ദിനം 21 ന് ഭക്തിനിർഭരമായി ആചരിക്കും. ഗുരുദേവ സുപ്രഭാതം, ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജ, കൂട്ട ഉപവാസവും ജപയജ്ഞവും ഗുരുദേവ ഭാഗവത പാരായണം, കെ.പി.രാജേശ്വരിയുടെ പ്രഭാഷണം, ശാന്തി യാത്ര, ഗുരുപൂജ, സമൂഹസദ്യ, മഹാസമാധി പൂജ, മംഗളാരതി എന്നിവയോടുകൂടി നടത്തപ്പെടുന്നതാണെന്ന് ശാഖാ സെക്രട്ടറി പി.സജീവ് അറിയിച്ചു.