അമ്പലപ്പുഴ: കോഴിക്കോട് മെഡി. ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച പ്രതികൾക്ക് കൂട്ടുനിന്ന കേരള നഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് പി.ഉഷാദേവി രാജിവയ്ക്കണമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി കേരളത്തിലെ മുഴുവൻ നഴ്സിംഗ് സമൂഹത്തെയും അപമാനിച്ച പി. ഉഷാദേവിക്ക് ഒരു നിമിഷം പോലും പ്രസിഡന്റായി തുടരാൻ അർഹതയില്ല. ഇവരെ മാറ്റിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് കെ.ജി.എൻ.യു സംസ്ഥാന പ്രസിഡന്റ് കെ.എസ്. സന്തോഷ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. അനസ് എന്നിവർ അറിയിച്ചു.