ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച 168-ാമത് ജയന്തി ഘോഷയാത്രയിൽ ഏറ്റവും കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് ഒന്നാംസമ്മാനവും കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ചതിനു മൂന്നാം സമ്മാനവും ലഭിച്ച വാടയ്ക്കൽ വടക്ക് കുതിരപ്പന്തി 398-ാം നമ്പർ ശാഖയിൽ നടന്ന അനുമോദന സമ്മേളനത്തിൽ ഘോഷയാത്ര കമ്മിറ്റി വിവിധ സബ് കമ്മിറ്റി ഭാരവാഹികളെ ആദരിച്ചു. ശാഖ പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്, പി.കെ.ബൈജു, ക്ലാരമ്മ പീറ്റർ, ടി.ആർ.ആസാദ്, അനിൽ ജോസഫ് എന്നിവർ സംസാരിച്ചു.