ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ 46 ശാഖകളിലും 95-ാംമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നടക്കും.ഗുരുപൂജ,സമൂഹ പ്രാർത്ഥന,മൗനജാഥ,സ്കോളർഷിപ്പ് വിതരണം,മധുരാന്ന വിതരണം എന്നിവ നടക്കും.
മുഹമ്മ മേഖല സംയുക്ത ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം 498 -ാം നമ്പർ
ശാഖ ഗുരുപൂജാഹാളിൽ മഹാസമാധി ദിനാചരണം നടത്തും.വൈകിട്ട് 4ന് ശാന്തിയാത്ര,5ന് മഹാസമ്മേളനം യൂണിയൻ സെക്രട്ടറി ഇൻചാർജ്ജ് പി.എസ്.എൻ ബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് മാനോജ് മാവുങ്കൽ ഗുരുദേവ പ്രഭാഷണം നടത്തും.കെ.സോമൻ,അനിലാൽ കൊച്ചുകുട്ടൻ, മോളി ഭദ്രസേനൻ,പി.സി.വിശ്വമോഹൻ എന്നിവർ സംസാരിക്കും.
അറവുകാട് 734-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം നടത്തും.രാവിലെ 10.30ന് സംഗീതഭജന,വൈകിട്ട് 3.30ന് സമൂഹ പ്രാർത്ഥന,തുടർന്ന് ശാന്തിയാത്ര,5ന് അനുസ്മരണ സമ്മേളനം.ഉദ്ഘാടനവും ഗുരുദേവ പ്രഭാഷണവും തുറവൂർ ദേവരാജൻ നിർവഹിക്കും. ശാഖ പ്രസിഡന്റ് എം.കെ.അശോകൻ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ കൗൺസിലർ കെ.സി.സുനീത്ബാബു കാഷ് അവാർഡുകൾ വിതരണം ചെയ്യും.ശാഖ സെക്രട്ടറി അനിൽ കോമരംപറമ്പ് സ്വാഗതവും വി.വി.വിനീഷ് നന്ദിയും പറയും.
എസ്.എൻ.ഡി.പി യോഗം മറ്റവന 509-ാം നമ്പർ ശാഖയുടെയും കുടുംബ യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ സമാധി ദിനാചരണം നടത്തും. ഉച്ചയ്ക്ക് 2ന് മൗനജാഥ,3ന് സമാധി പ്രാർത്ഥന തുടർന്ന് പുഷ്പാർച്ചന, ഗുരുപ്രസാദം,3.30ന് ഭക്തിഗാനസുധ,5ന് ആദരിക്കലും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ചികിത്സാ സഹായ വിതരണവും,തുടർന്ന് മധുരാന്നദാനം.
വയലാർ തെക്ക് 468-ാം നമ്പർ ശാഖയിൽ രാവിലെ 9.30ന് പ്രാർത്ഥ ഉപവാസം,10.30ന് നടക്കുന്ന മഹാസമാധി ദിനാചരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ പ്രസിഡന്റ് കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്യും.ശാഖ പ്രസിഡന്റ് ആർ.തിലകതൻ അദ്ധ്യക്ഷത വഹിക്കും.റെജി ഓയാസീസ് ഗുരുദേവ പ്രഭാഷണം നടത്തും. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പി.എൻ.നടരാജൻ സമ്മാനദാനം നടത്തും.ശാഖ സെക്രട്ടറി എം.അശോകൻ സ്വാഗതം പറയും. വൈകിട്ട് 3.30ന് മഹാസമാധി സമയ പ്രാർത്ഥന,4ന് മൗനജാഥ.
എസ്.എൻ.ഡി.പി യോഗം കളവംകോടം 438-ാം നമ്പർ ശാഖയിൽ സമാധി ദിനാചരണവും കാഷ് അവാർഡ് വിതരണവും ആദരിക്കലും നടത്തും. 10ന് ഗുരുദേവ കീർത്തനാലാപം,11ന് യോഗം കൗൺസിലർ പി.ടി.മന്മഥൻ ഗുരുദേവ പ്രഭാഷണം നടത്തും. 12ന് നടക്കുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എം.എം.ദിനമണി അദ്ധ്യക്ഷത വഹിക്കും. പി.ജി.രവീന്ദ്രൻ അഞ്ജലി, കെ.എം.മണിലാൽ,പ്രകാശൻ ചൂപ്രത്ത്, എം.വി.റോയി,ശാഖ സെക്രട്ടറി പി.ജി.മനോഹരൻ എന്നിവർ സംസാരിക്കും.3ന് സമൂഹ പ്രാർത്ഥന,ഗുരുപ്രസാദ വിതരണം.
എസ്.എൻ.ഡി.പി യോഗം തണ്ണീർമുക്കം 584-ാം നമ്പർ ശാഖയിലെ ഗുരുക്ഷേത്രത്തിൽ സമാധിയോടനുബന്ധിച്ച് പ്രത്യേക പൂജകൾ നടക്കും. രാവിലെ 10ന് കുട്ടികൾക്ക് പ്രശ്നോത്തരി, ഒന്നിന് പ്രസാദഉൗട്ട്, 2.30ന് സമൂഹ പ്രാർത്ഥന,ഗുരുപൂജ,3.30ന് ശ്രീനാരായണ സന്ദേശ പ്രചരണജാഥ,5ന് സമാധിദിന സന്ദേശം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ നിർവഹിക്കും.ചടങ്ങുകൾക്ക് ശാഖ പ്രസിഡന്റ് കെ.ബാബു,വൈസ് പ്രസിഡന്റ് ജി.ഗോപി,കമ്മിറ്റി അംഗങ്ങളായ സാനു സിംബൽ,കെ.ഉത്തമൻ,പ്രസാദ് പേരേച്ചിറ,അജിത ഷാജി,ഹരിക്കുട്ടൻ,ആർ.മോഹനൻ എന്നിവർ നേതൃത്വം നൽകും.
വെട്ടയ്ക്കൽ ശ്രീനാരായണ റസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സമാധി ദിനാചരണ സമ്മേളനം വൈകിട്ട് 4ന് യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് പി.പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് താഹിറ ബീവി മുഖ്യപ്രഭാഷണം നടത്തും.റവ.ഫാദർ തമ്പി ആന്റണി പ്രതിഭകളെ ആദരിക്കും.