s
പി.ടി. ചാക്കോ ഫൗണ്ടേഷൻ ചെയർമാനായിരുന്ന മുക്കം ബേബിയുടെ 41-ാം ചരമദിനാചരണം മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: പി.ടി. ചാക്കോ ഫൗണ്ടേഷൻ ചെയർമാനായിരുന്ന മുക്കം ബേബിയുടെ 41-ാം ചരമദിനാചരണം മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പഴവങ്ങാടി കാർമ്മൽ ഹാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ, ആലപ്പുഴ രൂപത പി.ആർ.ഒ ഫാ. സേവ്യർ കുടിയാംശേരി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസി വ്യവസായി റോയി പി.തീയോച്ചൻ, ബേബി പാറക്കാടൻ, അഡ്വ.പ്രദീപ് കൂട്ടാല, നസീർ സലാം തുടങ്ങിയവർ സംസാരിച്ചു. എ.എൻ പുരം ശിവകുമാർ സ്വാഗതവും ജോണി മുക്കം നന്ദിയും പറഞ്ഞു