മാവേലിക്കര: ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിലെ മഹാസമാധി അനുസ്മരണം നാളെ നടക്കും. രാവിലെ 6.30ന് ഹവനം, ഗുരുപൂജ, 10ന് കഞ്ഞിവീഴ്ത്തൽ, 11 മുതൽ അനുസ്മരണ സമ്മേളനം. സെന്റ് പോൾസ് മിഷൻ സെന്റർ പ്രിൻസിപ്പൽ ഫാ.മാത്യു വൈദ്യൻ സമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കും. സേവാ സമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അദ്ധ്യക്ഷനാകും. ഗുരുകുല വിദ്യാർത്ഥികൾ ഗുരുസ്മരണ നടത്തും. സേവാ സമിതി ജനറൽ സെക്രട്ടറി അനിൽ കെ.ശിവരാജ് സ്വാഗതം പറയും. എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് ഗംഗാധരപണിക്കർ മഹാസമാധി അനുസ്മരണം നടത്തും. സേവാശ്രമാചാര്യൻ ഗുരു ജ്ഞാനാനന്ദൻ സ്വാമി ഗുരുവചനം നൽകും. ഖുർ ആൻ അകംപൊരുൾ ഗ്രന്ഥകാരൻ സി.എച്ച്.മുസ്തഫാ മൗലവി മുഖ്യപ്രഭാഷണം നടത്തും. ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലം ആത്മാനന്ദമയീ ദേവി നന്ദി പറയും. വൈകിട്ട് 3.15 ന് മഹാസമാധി പ്രാർത്ഥന. 3.45ന് വസ്ത്രദാനം എന്നിവ നടക്കും.