ph

കായംകുളം: കായംകുളം കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കീരിക്കാട് തെക്ക് മരങ്ങാട്ട് കണ്ടത്തിൽ ഗോപിയുടെ മകൻ ഷൈലേഷിന്റെ (38) മൃതദേഹമാണ് ഇന്നലെ വൈകിട്ട് കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 8.30 ഓടെയാണ് കാണാതായത്. കായംകുളം ഫയർഫോഴ്‌സ് യൂണിറ്റും ചെങ്ങന്നൂർ സ്കൂബ ടീമും ചേർന്നാണ് തിരച്ചിൽ നടത്തിയത്.