കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെയും 51 ശാഖാ യോഗങ്ങളുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ കായംകുളത്ത് മഹാസമാധിദിനം ആചരിക്കും. യൂണിയൻ ഓഡിറ്റോറിയത്തിൽ രാവിലെ 8.30 ന് യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു എന്നിവർ ഭദ്രദീപം തെളിക്കും. തുടർന്ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പുഷ്പാർച്ചന എന്നിവ നടക്കും. രാവിലെ ഗുരു പൂജ, ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, ഉപവാസം,അന്നദാനം എന്നിവ വിവിധ ശാഖായോഗങ്ങളിലും നടക്കും.