ആലപ്പുഴ: സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസ് വേദിയിലേക്കുള്ള പതാക ജാഥ സ്വീകരണം വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. ആലപ്പുഴ മണ്ഡലം സെക്രട്ടറി അഡ്വ ആർ.ജയസിംഹൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.വി.സത്യനേശൻ, ദീപ്തി അജയകുമാർ, അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ, ജി.കൃഷണപ്രസാദ്, പി.പി.ഗീത, ആർ.സുരേഷ്, ആർ.അനിൽകുമാർ, സനൂപ് കുഞ്ഞുമോൻ,എം.കണ്ണൻ എന്നിവർ സംസാരിച്ചു. പി.വി.സത്യനേശൻ ചെയർമാനായും ഇ.കെ.ജയൻ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 6 ന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലാണ് സ്വീകരണം.