s
ജലാൽ റഹ്മാൻ എഴുതിയ ഒരു കോളേജ് കാന്റീൻകാരന്റെ കുറിപ്പുകൾ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനച്ചടങ്ങ് മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ജലാൽ റഹ്മാൻ എഴുതിയ ഒരു കോളേജ് കാന്റീൻകാരന്റെ കുറിപ്പുകൾ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് കായംകുളം എം.എസ്.എം കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ത്വാഹയ്ക്ക് നൽകി മുൻ മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്തു.

ആര്യാട് ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. എസ്. സലിം അദ്ധ്യക്ഷത വഹിച്ചു. വി.കെ. മോനി സ്വാഗതം പറഞ്ഞു. കവി വി. ജയറാം പുസ്തകപരിചയം നടത്തി