 
മാവേലിക്കര: സ്നൈറ്റ് ഐ.ടി.ഐയിൽ വിശ്വകർമ ദിനാചരണവും എൻ.സി.വി.ടി 2020 - 2022ലെ കോൺവൊക്കേഷനും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര നഗരസഭ ചെയർമാൻ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. 2020 - 2022ലെ ബെസ്റ്റ് ട്രെയിനിയായ അഖിലിന് മെറിറ്റ് അവാർഡും മെമന്റോയും നൽകി. ട്രേഡുകളിൽ ഒന്നാം സ്ഥാനത്തെത്തിയ കുട്ടികൾക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റും മെമന്റോയും ഇന്ദിര ദാസ് സമ്മാനിച്ചു. വാർഡ് കൗൺസിലർ സി.കെ ഗോപകുമാർ സംസാരിച്ചു.