jodo
ഭാരത് ജോഡോ യാത്ര

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനം ഇന്നു സമാപിക്കും. രാവിലെ 7ന് ചേർത്തല എക്സ റേ കവലയിൽ ആണ് തുടക്കം. 10ന് കുത്തിയതോട്, 12ന് കുത്തിയതോട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ഭക്ഷണം, 2 മുതൽ 3 വരെ കയർ മേഖലയിലുള്ളവരുമായി ആശയവിനിമയം, 4ന് പദയാത്ര പുനരാരംഭിക്കും. രാത്രി 7ന് അരൂർ പള്ളിക്ക് സമീപം ജില്ലയിലെ യാത്ര സമാപിക്കും.