മാവേലിക്കര: കേളിയുടെ നേതൃത്വത്തിൽ കലാ സംഗമം നടന്നു. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, നാടകകൃത്ത് ഫ്രാൻസിസ്.ടി.മാവേലിക്കര, ജോൺ.കെ.മാത്യു, കോശി സാമുവേൽ, ജോസ് വിളനിലം, ജെന്നിംഗ്സ് ജേക്കബ്, പി.മോഹൻ, ജയമോഹൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഫ്രാൻസിസ്.ടി.മാവേലിക്കരയെ ആദരിച്ചു.