മാവേലിക്കര: റിക്രിയേഷൻ ക്ലബിന്റെ ഓണാഘോഷവും കുടുംബസംഗമവും എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മോഹൻ ജോർജ് അദ്ധ്യക്ഷനായി. ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് കെ.ജി.മുരളീധരൻ തഴക്കര ഓണസന്ദേശം നൽകി. ക്ലബ് സെക്രട്ടറി രവീന്ദ്രൻ നായർ, എബി ജോൺ, സോമശർമ്മ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി തിരുവാതിര, വിവിധ മത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.