 
മാന്നാർ: സി.പി.ഐ മാന്നാർ മണ്ഡലം സെക്രട്ടറിയായി കെ.ആർ രഗീഷിനെ തിരഞ്ഞെടുത്തു. കെ.ജെ.തോമസ്, പി.ജി.രാജപ്പൻ, ജി.ഉണ്ണികൃഷ്ണൻ, മധു വെഞ്ചാൽ എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങൾ. യോഗത്തിൽ കെ. ജയകുമാരി അദ്ധ്യക്ഷയായിരുന്നു. മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗം ജോയിക്കുട്ടി ജോസ് എന്നിവർ സംസാരിച്ചു.