ചെറുകോൽ: ശ്രീനാരായണ പരമഹംസ ദേവന്റെ 95-ാമത് മഹാസമാധി ദിനാചരണം ഈഴക്കടവ് ധർമ്മാനന്ദ ഗുരുകുലാങ്കണത്തിൽ എ 196/77-ാം നമ്പർ ശ്രീനാരായണഗുരു ധർമ്മാനന്ദ ഗുരുകുല സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ നടക്കും. രാവിലെ 6ന് പ്രാർത്ഥന, 7.30ന് ഹവനം, യജ്ഞം,10ന് സമൂഹ പ്രാർത്ഥന, 10.30ന് അന്നദാനം.
12.30ന് പൊതുസമ്മേളനം സമിതി രക്ഷാധികാരിയും എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റുമായ ഗംഗാധരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് എൻ.ശിവദാസൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി അംഗവും സൈബർ സേന കോട്ടയം ജില്ലാ ചെയർമാനുമായ മോട്ടിവേഷണൽ ട്രെയിനർ ബിബിൻ ഷാൻ മുഖ്യപ്രഭാഷണം നടത്തും. ഗുരുകുലാചാര്യൻ ഗംഗാധരൻ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. സമിതി സെക്രട്ടറി ബി.ബാബു സ്വാഗതവും ട്രഷറർ ബാലൻ കെ. ചിറയിൽ നന്ദിയും പറയും.
3.30ന് സമാധി പ്രാർത്ഥന, 4ന് വസ്ത്രദാനം സുന്ദരേശൻ സ്വാമി, 5.30ന് ദീപാരാധന.