മാവേലിക്കര:തഴക്കര ഗുരു നിത്യചൈതന്യയതി വായനശാല അഞ്ചുഘട്ടമായി സംഘടിപ്പിക്കുന്ന ഓണാട്ടുകര സാംസ്‌കാരിക സാഹിത്യ മഹാസമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം ഇലപ്പികുളം രവീന്ദ്രൻ അദ്ധ്യക്ഷനായി.
വിതാനുഭവവും ഓർമ്മകളും പരിപാടിയിൽ കെ.ഗംഗാധരപണിക്കർ, നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര, സിനിമ നിരൂപകൻ മധു ഇറവങ്കര, കാർഷിക വിദഗ്ദൻ മുരളീധരൻ തഴക്കര എന്നിവർ പങ്കെടുത്തു. വി.പി.ജയചന്ദ്രൻ, കെ.ജി.മുകുന്ദൻ, സാം പൈനുംമൂട്, ഡി.പ്രസാദ്, നൈനാൻ ജോൺ, ജെ.ഉണ്ണിക്കൃഷ്ണക്കുറുപ്പ്, ഉഷ എസ്.കുമാർ, ബേബി തൈയ്യിൽ, ലൈബ്രറി സെക്രട്ടറി ജോർജ് തഴക്കര, ലൈബ്രേറിയൻ മിനി എന്നവർ സംസാരിച്ചു.