arr

അരൂർ: ദേശീയ പാതയിൽ എരമല്ലൂർ കവലക്ക് വടക്ക് മിഥില ഹോട്ടലിന് സമീപം ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. ബൈക്കോടിച്ചിരുന്നയാൾക്ക് പരിക്കേറ്റു. എരമല്ലൂർ അറയനാടിയിൽ പരേതരായ വിജയൻ - ഹൈമ ദമ്പതികളുടെ മകൻ രജനീഷാണ് (33) മരിച്ചത്. എറണാകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർ ജയകുമാർ (45) കോട്ടയം മെഡി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് ഇരുവരും വീട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ പിന്നിലൂടെ വന്ന കാർ ഇടിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ രജനീഷ് അവിവാഹിതനാണ്. സഹോദരങ്ങൾ: രതീഷ്, അനീഷ്, പരേതനായ വിനീഷ്. അരൂർ പൊലീസ് കേസെടുത്തു.