photo
പേ വിഷബാധ നിർമാർജന പരിപാടിക്ക് കഞ്ഞിക്കുഴി പഞ്ചായത്തിൽ നായ്ക്ക് വാക്സിൻ നൽകുന്നു

ആലപ്പുഴ: ജില്ലയിൽ പേ വിഷബാധ നിർമാർജന പരിപാടിക്ക് കഞ്ഞിക്കുഴി പഞ്ചായത്തിൽ തുടക്കമായി. പൂർണമായും പേ വിഷബാധ നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ പ്രവർത്തനം നടത്തുന്നത്. ആദ്യഘട്ടത്തിൽ വളർത്തുനായകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകും. രണ്ടാം ഘട്ടത്തിൽ തെരുവ് നായകൾക്കും വാക്‌സിൻ നൽകും. വാക്‌സിനേഷൻ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കഞ്ഞിക്കുഴി മൃഗാശുപത്രി സബ് സെന്റെറിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മൃഗ സംരക്ഷണ വകുപ്പു ഡെപ്യുട്ടി ഡയറക്ടർ ഡോ. എസ്.വിനയകുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാർ, പഞ്ചായത്തംഗം പുഷ്പവല്ലി, വെറ്ററിനറി സർജൻ ഡോ. ലിറ്റി എം.ചെറിയാൻ, സി.ജി.മധു തുടങ്ങിയവർ സംസാരിച്ചു.