ambala
വണിക വൈശ്യസംഘത്തിൻ്റെ നാലാമത് വാർഷികവും, അവാർഡുദാനവും, കുടുംബ സംഘമവും പ്രസിഡൻ്റ് കെ.വിജയൻ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: വണിക വൈശ്യസംഘം നാലാമത് വാർഷികവും, അവാർഡുദാനവും, കുടുംബ സംഘമവും സംഘടിപ്പിച്ചു.പ്രസിഡൻ്റ് കെ.വിജയൻ ഉദ്ഘാടനം നടത്തി. രക്ഷാധികാരി കലാമണ്ഡലം ഗണേശൻ അദ്ധ്യക്ഷനായി.സെക്രട്ടറി കെ.ബാബു രാജൻ, കെ.ആർ.ശാന്തി എന്നിവർ സംസാരിച്ചു.കലാമണ്ഡലം ഗണേശൻ അവാർഡുദാനം നിർവഹിച്ചു.വൈസ് പ്രസിഡൻ്റ് സ്വാമിനാഥൻ നന്ദി പറഞ്ഞു .