photo
ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളി

ആലപ്പുഴ: ശാസ്ത്ര വേദിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാൻ തിരക്കുകളെല്ലാം ഒഴിവാക്കി എ.ഐ.സി.സിയുടെ നേതാക്കളിൽ പ്രമുഖനും മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീറാംരമേഷ് ചേർത്തല സെന്റ് മൈക്കിൾ കോളേജിൽ എത്തി. കെ.പി.സി.സി നിർു്ദേശം അനുസരിച്ചു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഓർമ്മകൾ സ്മരിക്കുന്നതിന്റെ ഭാഗമായും നടത്തുന്ന വൃക്ഷതൈ നടീൽ ചേർത്തല സെന്റ് മൈക്കിൾ കോളേജിൽ ശ്രീറാം രമേശ് നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മരുതം കുഴി സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഫാ. നെൽസൻ തൈപറമ്പിൽ, പ്രിൻസിപ്പാൾ സിന്ധു എസ്.നായ തുടങ്ങിയവർ സംസാരിച്ചു.