ആലപ്പുഴ: എറണാകുളം ജില്ലയിൽ ഭാരത് ജോഡോ പദയാത്ര നടക്കുന്നതിനാൽ ആലപ്പുഴയിൽ നിന്നും എറണാകുളം വഴി തൃശ്ശൂർ ഭാഗത്തേക്ക് സഞ്ചരിക്കുന്ന ട്രെയിലർ, കണ്ടെയ്‌നർ ലോറികൾ, ടാങ്കർ ലോറികൾ തുടങ്ങിയ വലിയ വാഹനങ്ങൾ കായംകുളം, നങ്ങ്യാർകുളങ്ങര, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് എം.സി റോഡ് വഴി പോകണം. ആലപ്പുഴയിൽനിന്നും, എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കുന്ന മറ്റുള്ള എല്ലാ വാഹനങ്ങളും എരമല്ലൂർ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാറായി കവല എഴുപുന്ന പാലം കുമ്പളങ്ങി വഴിയോ, അരൂർ പള്ളി സിഗ്‌നൽ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഇടക്കൊച്ചി വഴിയോ പോകണം.