ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ മുട്ടം ശാഖയുടെയും ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാ സമാധിദിനാചരണം വിവിധ ചടങ്ങുകളോടുകൂടി ആശ്രമത്തിൽ ആചരിക്കും. വിശേഷാൽ പൂജകൾ, ഹവനം, ഗുരുപൂജ, ഉപവാസം, പ്രാർത്ഥന ,പ്രഭാഷണം, കഞ്ഞി സദ്യ, മഹാസമാധി പ്രാർത്ഥന, ദീപാരാധന തുടങ്ങിയ പരിപാടികൾ നടക്കും .ചടങ്ങുകൾക്ക് സ്വാമി സുഖാകാശസരസ്വതി , മാതാജി മഹിളാമണി, ശാഖാ പ്രസിഡന്റ് ബി.നടരാജൻ, വൈസ്.പ്രസിഡന്റ് മുട്ടം ബാബു, സെക്രട്ടറി വി.നന്ദകമാർ, യൂണിയൻ കൗൺസിലർ ബി.രഘുനാഥൻ, അസി.സെക്രട്ടറി മുട്ടം സുരേഷ് ശാന്തി, കമ്മറ്റി അംഗങ്ങളായ ബി.ദേവദാസ്, ജി.ഗോപാലകൃഷ്ണൻ, ആർ.രാജേഷ്, കെ. പി അനിൽ കുമാർ, കെ.ശശിധരൻ, ജി.സുധാകരൻ, വി.രവീന്ദ്രൻ, ഇ.വി.ജിനചന്ദ്രൻ എന്നിവർ നേതൃത്വം നൽകും.