photo
ഇല കരിച്ചിൽ രോഗം ബാധിച്ച നെൽച്ചെടികൾ

ആലപ്പുഴ: പുറക്കാട് കരിനിലകാർഷിക മേഖലയിൽ നെൽച്ചെടികളിൽ വ്യാപകമായ ഇലകരിച്ചിൽ രോഗം നിയന്ത്രിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് കേരള കർഷക സംഘം തോട്ടപ്പള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയം കഴിഞ്ഞതിന് ശേഷമാണ് രോഗം വ്യാപകമാകാൻ തുടങ്ങിയത്. ഡ്രോൺ ഉപയോഗിച്ച് മുഴുവൻ പടശേഖരങ്ങളിലും സൗജന്യമായി മരുന്നു തളിച്ച് ഈ പകർച്ചവ്യാധിക്ക് പരിഹാരം കാണണം. കലഹരണപ്പെട്ട ഉമ വിത്ത് മാറ്റി പകരം പുളിയെ പ്രതിരോധിക്കുന്ന പുതിയ വിത്തിനം കരിനില മേഖലയിൽ പരീക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.കെ.ജിജികുമാർ അദ്ധ്യക്ഷത വഹിച്ചു. ഇല്ലിച്ചിറ അജയകുമാർ റപ്പോർട്ട് അവതരിപ്പിച്ചു. എസ്.ശ്രീകുമാർ, മധുകുമാർ, ആർ.സുനി, ബിന്ദു ബിജു, സന്തോഷ്‌കുമാർ, റെജിമോൻ എന്നിവർ സംസാരിച്ചു.