കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിൽലെ ചിറക്കടവം 342-ാം നമ്പർ ശാഖയിൽ മഹാസമാധി ദിനം ആചരിക്കും. രാവിലെ ഗുരുപൂജ, ഉപവാസം, അവാർഡ് ദാനം, അന്നദാനം, 3 ന് സമാധി പൂജ എന്നിവ നടക്കും.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഗുരു കീർത്തി പുരസ്കാരം നൽകും. ശാഖാ പ്രസിഡന്റ് പി.എസ്.ബേബി അദ്ധ്യക്ഷത വഹിക്കും.ശാഖാ സെക്രട്ടറി വി.സുരേഷ് ബാബു സ്വാഗതം പറയും.