കായംകുളം: കായംകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നായയുടെ കടിയേറ്റ് പോർട്ടർക്ക് പരിക്ക്. പ്രസവിച്ച് കിടക്കുന്ന നായയാണ് കടിച്ചതെന്ന് കൂലി പോർട്ടറായ മുരുക്കുംമൂട് സ്വദേശി മധു (50) പറയുന്നത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് മധുവിന് നായയുടെ കടിയേറ്റത്. യാത്രക്കാരനായ മൈനാഗപ്പള്ളി സ്വദേശി സുബൈർ കുട്ടിക്ക് (64) രണ്ട് ദിവസം മുമ്പ് കടിയേറ്റിരുന്നു. ഈ ഭാഗത് നായ ശല്യം രൂക്ഷമാണ്. വിഷയത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പലതവണ നഗരസഭക്ക് കത്ത് നൽകിയിരുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു.